‘ ഫയർ അലാറം കേൾക്കും, ആരും ഭയപ്പെടരുത് ‘, ജീവനക്കാർക്കൊരു മുന്നറിയിപ്പുമായി സർക്കുലർ

നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫയർ അലാറം മുഴങ്ങുമ്പോൾ ജീവനക്കാർ ഭയപ്പെടേണ്ടതില്ലെന്ന നിർദേശവുമായി സർക്കുലർ ഇറങ്ങിയത് , തലസ്ഥാനത്ത് സെക്രെട്ടറിയേറ്റിലാണ് . ഡെപ്യൂട്ടി സെക്രട്ടറിയായ ശ്യാം ടികെ ആണ് സർക്കുലർ പുറത്തിറക്കിയത്. സെക്രട്ടറിയറ്റിൽ അഗ്നിശമന , സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ചിലപ്പോൾ ഫയർ അലാറം മുഴങ്ങാൻ സാധ്യതയുണ്ടെന്നും അത് ജീവനക്കാരിൽ ഭീതി സൃഷടിക്കാൻ ഇടയാക്കരുതെന്നുമാണ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഓർമ്മപ്പെടുത്തൽ.

Also read : ‘ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൈതഴമ്പിച്ചവരുടെ പിന്മുറക്കാര്‍ക്ക് വിപ്രതിപത്തി തോന്നുന്നതില്‍ അത്ഭുതമില്ല’; വി മുരളീധരന് മറുപടിയുമായി വി. ശിവദാസന്‍ എംപി

സെക്രെട്ടറിയേറ്റിലെ അനക്സ് രണ്ടിലാണ് അഗ്നി സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിന്റെ ഭാഗമായി ഫയർ അലാറം മുഴങ്ങിയത് അത് ജീവനക്കാരിൽ ഭീതി സൃഷ്ടിക്കാതിരിക്കാൻ ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ആവശ്യമായ മുൻകരുതലുകളും സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കേണ്ടതാണെന്നാണ് സർക്കുലറിൽ പറയുന്നത് .

Also read : ഇടുക്കിക്കാർക്കും കേൾക്കാം ഇനി ട്രെയിനിന്റെ ചൂളംവിളി, ബോഡിനായ്ക്കന്നൂർ ട്രെയിൻ സർവീസ്‌ ഇന്നുമുതൽ ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News