
സമൂഹമാധ്യമങ്ങളിൽ എല്ലാവരും ഇപ്പോൾ സജീവമാണ്. പലരും തങ്ങളുടെ ഒഴിവു സമയങ്ങൾ ചെലവഴിക്കുന്നതും അവിടെ തന്നെയാണ്. ദിവസവും പല വീഡിയോകളാണ് വൈറലായി മാറാറുള്ളത്. അവയ്ക്കെല്ലാം നിരവധി കാഴ്ച്ചക്കാരുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വേറെ ആരുടേയും അല്ല, നമ്മുടെ അഗ്നിശമനസേനാംഗങ്ങളുടേതാണ് ആ വീഡിയോ.
Also: കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്‍റെ നിറം കൂടിയൊന്ന് നോക്കിക്കോള്ളൂ, കാര്യമുണ്ട്…
ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ കല്യാണരാമനിലെ പാട്ടിനൊപ്പമാണ് ഇവരുടെ അടിപൊളി വീഡിയോ. ഔദ്യോഗിക വാഹനത്തിലിരുന്നാണ് സേനാംഗങ്ങൾ വീഡിയോ ചെയ്തിരിക്കുന്നത്. ‘തിങ്കളേ പൂത്തിങ്കളേ’ എന്ന പാട്ടിനൊപ്പം അഗ്നിശമനസേനാംഗങ്ങൾ വളരെ മനോഹരമായാണ് റീൽ ചെയ്തിരിക്കുന്നത്.
അഗ്നിശമനയുടെ കൊല്ലങ്കോട് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് റീലിലെ താരങ്ങൾ. വീഡിയോ പുറത്തുവന്ന് വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമലോകം അത് ഏറ്റെടുത്ത് കഴിഞ്ഞു. ‘ഡ്യൂട്ടി കഴിഞ്ഞുള്ള വിശ്രമവേളകൾ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം 4 മില്ല്യണിൽ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
വീഡിയോ വൈറലായി മാറിയതോടെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് കമന്റുമായി എത്തിയതും. ‘കിടിലൻ’ എന്നാണ് നടൻ ആന്റണി പെപ്പെ കമന്റ് ചെയ്തത്. അഭിനേതാക്കളായ മാളവിക മേനോൻ, നൈല ഉഷ എന്നിവരും അഭിനന്ദനം അറിയിച്ചു. കാക്കിക്കുള്ളിലെ കലാഹൃദയങ്ങൾ, ഒന്ന് അടുത്തറിഞ്ഞാൽ എല്ലാവരും പാവങ്ങളാ എന്ന് തുടരുന്നു മറ്റ് കമന്റുകൾ. എന്തായാലും ഒരൊറ്റ റീലുകൊണ്ട് എല്ലാ സാറുമാരും സ്റ്റാറായിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here