
തിരുവല്ല : എം സി റോഡിലെ തിരുവല്ല പെരുംതുരുത്തിയില്‍ കാര്‍ വാഷിങ് സെന്ററില്‍ വന്‍ അഗ്‌നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.
Read Also: മണ്ണന്തല കൊലപാതക കേസ് പ്രതികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും
പെരുംതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ത്തിക കാര്‍ വാഷിങ് സെന്ററില്‍ ആണ് അഗ്‌നിബാധ ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്ന് അഗ്‌നി ശമനസേനാ യൂണിറ്റുകള്‍ ചേര്‍ന്ന് പുലർച്ചെ രണ്ട് മണിയോടെ തീ നിയന്ത്രണവിധേയമാക്കി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപത്തെ പെന്തക്കോസ്ത് മിഷന്‍ ആരാധനാലയത്തിന്റെ പിന്‍വശത്തെ വിറകുപുരയിലും വന്‍ അഗ്‌നിബാധ ഉണ്ടായിരുന്നു.
News Summary: A major fire broke out at a car washing center in Perumthuruthy, Thiruvalla.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here