പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ രാജസ്ഥാനിൽ എച്ച്ആർആർഎൽ റിഫൈനറിയിൽ തീപിടിത്തം; മാറ്റിവെച്ചു

രാജസ്ഥാനിൽ എച്ച്ആർആർഎൽ റിഫൈനറിയിൽ തീപിടിത്തം. നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തീപിടിത്തമുണ്ടായത്. ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിന് സമീപമാണ് അപകടമുണ്ടായത്. പിന്നാലെ ഉദ്ഘാടനം മാറ്റിവെച്ചുവെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

അപകടം നടന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി തന്റെ രാജസ്ഥാൻ യാത്രയും റദ്ദാക്കിയിട്ടുണ്ട്. അതീവ സുരക്ഷാ മേഖലയായ റിഫൈനറിയിൽ, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇത്തരമൊരു സംഭവം ഉണ്ടായത് വലിയ സുരക്ഷാ വീഴ്ചയായാണ് നോക്കിക്കാണുന്നത്. അപകടത്തിന് പിന്നാലെ കറുത്ത പുക ഉയർന്നിരുന്നു.

ALSO READ: സന്തോഷത്തോടെ ഫോട്ടോ എടുക്കുമ്പോൾ കരുതിക്കാണില്ല അത് അവരൊത്തുള്ള അവസാന നിമിഷമാണെന്ന്; ഭാര്യയുടെ ഫോട്ടോയെടുക്കുമ്പോൾ ഭർത്താവിന് ​ദാരുണാന്ത്യം

അതേസമയം, നിലവിൽ തീ നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരുക്കുകള്‍ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം പറഞ്ഞു. സംഭവത്തിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ പെട്രോളിയവും രാജസ്ഥാൻ സർക്കാരും സംയുക്തമായാണ് റിഫൈനറി സ്ഥാപിച്ചത്. ഇന്ധന ഉൽപ്പാദനത്തിനു പുറമേ, റിഫൈനറിയിൽ നിന്ന് ഗണ്യമായ അളവിൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: ജമ്മു കാശ്മീരിൽ ബസ് കൊക്കയിലേക്ക് വീണ് അപകടം;15 പേർക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News