
തുറവൂർ താലൂക്ക് ആശുപത്രിയിൽ തീപിടിത്തം. കൃത്യ സമയത്ത് ഇടപെടലിലൂടെ തീയണച്ചു. ആളപായമൊന്നുമില്ല.തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട്. ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് മുകളിലാണ് അഗ്നിബാധയുണ്ടായത്. അഗ്നിബാധ ശ്രദ്ധയിൽപ്പെട്ട ഉടൻ രോഗികളെ ഡയാലിസിസ് സെന്ററിൽ നിന്ന് മാറ്റി.
ഫയർഫോഴ്സും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് നടത്തിയ ഒരു മണിക്കൂറിലെ പരിശ്രമത്തിന് ഒടുവിലാണ് തീയണച്ചത്. ഡിവൈഎഫ്ഐ നേതാവ് മനു പുളിക്കൽ അടക്കമുള്ള നേതാക്കളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഏകദേശം പത്തു മണിയോടെയാണ് തീപിടുത്തമുണ്ടാവുന്നത്. ഈയടുത്ത് ഉദ്ഘാടനം കഴിഞ്ഞ ആശുപത്രിയുടെ പഴയക്കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായത് അറിഞ്ഞതിന് തൊട്ടുപിന്നാലെ ഡിവൈഎഫ്ഐ നേതാക്കൾ സ്ഥലത്തെത്തുകയും തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാവുകയും ചെയ്തു. ഫയർ ഫോഴ്സിനെ അറിയിക്കുകയും തീയണക്കാനുള്ള സംവിധാനം കൃത്യ സമയത്ത് ഒരുക്കുകയും ചെയ്തത് കൊണ്ട് തീ നിയന്ത്രണവിധേയമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

