കോഴിക്കോട് ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം

കോഴിക്കോട് കോടഞ്ചേരിയിലെ ചിപ്പിലിത്തോട് മലയില്‍ തീപിടുത്തം. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വനാതിര്‍ത്തിയോട് ചേര്‍ന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു.

ഏറെ ഉയരത്തിലുള്ള മലയുടെ മുകളിലേക്ക് ആളുകള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണ്. ഫയര്‍ഫോഴ്സും പൊലീസും പ്രദേശത്ത് എത്തിയിട്ടുണ്ടെങ്കിലും തീപിടുത്തമുണ്ടായ ഭാഗത്തേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News