ഹൈദരാബാദില്‍ ചാർ മിനാറിന് സമീപം തീപിടിത്തം; 17 പേർ മരിച്ചു

ഹൈദരാബാദില്‍ ചാർ മിനാറിന് സമീപം തീപിടിത്തം. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപമാണ് തീപിടിച്ചത്. വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.
17 പേർ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരിൽ 2 സ്ത്രീകളും 2 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. 20 പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചത് . എന്നാൽ തീപിടുത്തത്തിന് കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് രക്ഷപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News