ദില്ലിയിലെ ജവഹർലാല്‍ നെഹ്റു ഭവനില്‍ തീപിടിത്തം

ദില്ലിയിലെ ജവഹർലാല്‍ നെഹ്റു ഭവനില്‍ തീപിടിത്തം.  രാവിലെ പതിനൊന്നരയോടെയാണ് വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. തീ പിടുത്തമുണ്ടായതോടെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന്  പന്ത്രണ്ട് മണിയോടെ അഗ്നിശമനസേന തീ അണച്ചു

രണ്ടാം നിലയിലെ ബി സെക്ഷനിലുള്ള സെർവർ റൂമിലാണ് തീപിടിച്ചത്. തീപിടുത്തത്തിന്‍റെ കാരണമെന്താണെന്നത് കണ്ടെത്തിയിട്ടില്ല. ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News