എറണാകുളത്ത് റബർ ബാൻഡ് നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം

fire (3)

എറണാകുളം പെരുമ്പാവൂരിൽ റബർ ബാൻഡ് നിർമ്മാണ ഫാക്ടറിയിൽ തീപിടുത്തം. വെങ്ങോല ടാങ്ക് സിറ്റിക്ക് സമീപം പ്രവർത്തിക്കുന്ന ശ്രീകൃഷ്ണ റബേഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് വൈകുന്നേരമാണ് സംഭവം. തീ പിടുത്തത്തിൽ ഫാക്ടറിയിലെ ഡ്രയർ റൂം കത്തി നശിച്ചു. പെരുമ്പാവൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News