കുന്നമംഗലത്ത് ടിവിഎസ് ഷോറൂമിൽ തീപിടുത്തം

കോഴിക്കോട് കുന്നമംഗലത്ത് വൻ തീപിടുത്തം. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിനു മുൻവശത്ത് പ്രവർത്തിക്കുന്ന ടിവിഎസ് ഷോറൂമിലാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

also read :ഭക്ഷണം കഴിക്കുന്നതിനിടെ വെടിവെയ്പ്; ദമ്പതികൾ ആശുപത്രിയിൽ

തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആർക്കും പരുക്കില്ല. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി.

also read :കളമശ്ശേരി കാര്‍ഷികോത്സവം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News