
തൃശൂർ: ആളൂർ കൊമ്പടിഞ്ഞാമാക്കലിൽ വൻ തീപിടിത്തം. തോംസൺ മെഡിക്കൽസിൽ കോഴികൾക്കുള്ള വാക്സിൻ സൂക്ഷിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. വെള്ളി രാത്രി ഏകദേശം 9 മണിയോടുകൂടി തീപിടിത്തം ഉണ്ടായത്.
ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മരുന്നുകൾക്കും കോഴികളുടെ വാക്സിനുകൾക്കുമാണ് തീപിടിച്ചത്. സംഭവമറിഞ്ഞയുടൻ ചാലക്കുടി, ഇരിങ്ങാലക്കുട, മാള എന്നിവടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ ഉടൻ സ്ഥലത്തെത്തുകയും, തീ അണയ്ക്കുകയും ചെയ്തു.

ഷോർട്ട് സർക്യൂട്ട് ആയിരിക്കും തീപിടിത്തത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായുമാണ് കണക്കാക്കുന്നത്.

News Summary: A major fire broke out in Aloor Kompadinjhamakal. The godown where vaccines for chickens are stored at Thomson Medical caught fire. The fire broke out around 9 pm on Friday night.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here