പാൽ പാത്രത്തിലെ കേക്ക് തിന്നാൻ തലയിട്ടു..; പാത്രത്തിൽ തല കുടുങ്ങിയ പട്ടിയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

പാൽ പാത്രത്തിലെ കേക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ പാത്രം തലയിൽ കുടുങ്ങിയ പട്ടിയെ രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്. പത്തനംതിട്ട മുണ്ടപ്പള്ളിയിലെ മിൽമയിൽ പാല് നൽകിയശേഷം സമീപത്ത് കടയിൽനിന്ന് വാങ്ങിയ കേക്ക് പാത്രത്തിന് മുകളിൽ വെച്ച ശേഷം ക്ഷേത്രദർശനത്തിന് പോയതായിരുന്നു യുവതി. ആ സമയം അതുവഴി വന്ന തെരുവുനായി പാത്രത്തിൽ തലയിടുകയായിരുന്നു.

Also Read: കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ യുവാവ്; നാടിനെ നടുക്കിയ സംഭവം കളിയിക്കാവിളയിൽ

തല കുടുങ്ങിയ പാത്രവുമായി പട്ടി ഓടി നടക്കുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്‌സിന്റെ അറിയിച്ചത്. കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ പത്രം മുറിച്ചുമാറ്റിയാണ് പട്ടിയെ രക്ഷപ്പെടുത്തിയത്.

Also Read: ദില്ലിയിലെ ജലക്ഷാമം; നിരാഹാര സമരത്തിലായിരുന്ന ദില്ലി ജലമന്ത്രി അതിഷി മര്‍ലേനയെ ആശുപത്രിയിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News