കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മലപ്പുറം കരുവാരക്കുണ്ടില്‍ ട്രക്കിംഗിന് പോയി മലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് ചേരിക്ക് സമീപം കൂമ്പന്‍ മലയില്‍ കുടുങ്ങിയ മാമ്പുഴ കൊടുവണ്ണിക്കല്‍ സ്വദേശികളായ യാസീന്‍, അഞ്ജല്‍ എന്നിവരെയാണ് ഇന്നലെ രാത്രി 12.30 ഓടെ രക്ഷപ്പെടുത്തിയത്.

അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വൈകീട്ട് 6 മണിയോടെ ആരംഭിച്ച രക്ഷാദൗത്യം രാത്രി വൈകി 2 മണി വരെ നീണ്ടു. സുരക്ഷിതമായി മലക്ക് താഴെ എത്തിച്ച അഞ്ജലിനെയും യാസീനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കരുവാരക്കുണ്ട് മാമ്പുഴ കൊടുവണ്ണിയ്ക്കല്‍ സ്വദേശികളായ യാസീന്‍, അഞ്ജല്‍, ഷംനാസ് എന്നിവര്‍ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ട്രക്കിംഗിന് പോയത്. വൈകീട്ട് മഴ പെയ്തതോടെ യാസീനും അഞ്ജലിനും പാറയില്‍ നിന്ന് തെന്നിവീണ് പരുക്കേറ്റു. രണ്ടു പേര്‍ക്കും മലയിറങ്ങാന്‍ പറ്റാതായതോടെ സംഘത്തിലുള്ള ഷംനാസ് മലയിറങ്ങി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News