ആര്യശാലയില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഗോഡൗണില്‍ തീപിടുത്തം

തിരുവനന്തപുരത്ത് ആര്യശാലയില്‍ ബ്ലീച്ചിംഗ് പൗഡര്‍ ഗോഡൗണില്‍ തീപിടുത്തം. നാലോളം കടകള്‍ കത്തി നശിച്ചു. അഞ്ച് ബൈക്കുകളും ഒരു കാര്‍ ഭാഗീകമായും കത്തിനശിച്ചു.

വൈകുന്നേരം അഞ്ച് മണിയോടെയാണ് ആര്യശാലയിലെ പഴയ ചിത്രാ തിയേറ്റര്‍ റോഡിലെ ശിവകുമാര്‍ കെമിക്കല്‍സിന്റെ ഗോഡൌണില്‍ തീപിടിത്തമുണ്ടായത്. തീ പടരുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍ പെട്ടതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുയുമായിരുന്നു. 25 ടണ്‍ ഓളം ബ്ലീച്ചിംഗ് പൌഡര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നത് പ്രദേശവാസികളില്‍ ആശങ്കയുണ്ടാക്കി. ചാക്ക, ചെങ്കല്‍ ചൂള, വിഴിഞ്ഞം, കാട്ടാക്കട, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.

ഗോഡൌണിന് സമീപമുണ്ടായിരുന്ന ലോട്ടറി, ചപ്പാത്തി, പച്ചക്കറി കടകളിലേക്കും തീ പടര്‍ന്നു. അഞ്ച് ബൈക്കുകള്‍ പൂര്‍ണമായും ഒരു കാര്‍ ഭാഗീകമായും കത്തി നശിച്ചു. 80 വര്‍ഷത്തിലധികം പഴക്കമുള്ള കടമുറിയിലാണ് തീ പിടുത്തമുണ്ടായത്. അടുത്തടുത്ത് കടകളും വീടുകളും ഉണ്ടായിരുന്നതും ഇടുങ്ങിയ വഴിയും രക്ഷാ പ്രവര്‍ത്തനം ശ്രമകരമാക്കി. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News