കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഐ ടി സ്ഥാപനത്തില്‍ തീപിടിത്തം

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തം. നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. വൈകുന്നേരത്തോടെയാണ് തീപിടിത്തം ഉണ്ടായത്.

ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇന്‍ഫോ എന്ന ഐ ടി സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിനുള്ളിലെ എസികൾ പൊട്ടിത്തെറിച്ചു.

സ്ഥാപനത്തില്‍ ജീവനക്കാര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്.  കെട്ടിടത്തിനുള്ളിൽ മുപ്പതോളം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News