തൃശൂരില്‍ ശവപ്പെട്ടിക്കടയില്‍ വന്‍ തീപിടിത്തം

തൃശൂര്‍ നഗരത്തിലെ ശവപ്പെട്ടിക്കടയില്‍ വന്‍ തീപിടിത്തം. ഹൈറോഡില്‍ തട്ടുകടയിലെ ഗ്യാസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ടീഹൗസ് എന്ന പേരുള്ള കടയില്‍ നിന്ന് പടര്‍ന്ന തീ തൊട്ടടുത്തുള്ള ശവപ്പെട്ടിക്കടയിലേക്ക് പടരുകയായിരിന്നു. കട മു‍ഴുവന്‍ കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരുക്കില്ല. ഫയര്‍ ഫോ‍ഴ്സിന്‍റെ ആറ് യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News