കൊച്ചിയിലെ ഐ ടി സ്ഥാപനത്തിലുണ്ടായ തീ നിയന്ത്രണ വിധേയം

കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപത്തെ സ്വകാര്യ സ്ഥാപനത്തിലുണ്ടായ തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഫയര്‍ ഫോഴ്‌സ് അറിയിച്ചു. വൈകുന്നേരത്തോടെയാണ് തീപിടിത്തം ഉണ്ടായത്.

ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ ജിയോ ഇന്‍ഫോ എന്ന ഐ ടി സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസിനുള്ളിലെ എസികള്‍ പൊട്ടിത്തെറിച്ചിരുന്നു. തീപിടിത്തമുണ്ടായ കെട്ടിടം ഇന്‍ഫോപാര്‍ക്കിനുള്ളിലെ സ്ഥാപനമല്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here