
തീ നിയന്ത്രിക്കാൻ പഠിച്ചത് മനുഷ്യ ചരിത്രം തിരുത്തിക്കുറിച്ച സംഭവമാണ്. ജീവ ജന്തുജാലങ്ങളിൽ തീ ഒരു പരിധിവരെ നിയന്ത്രിക്കാൻ ശേഷിയുള്ളത് മനുഷ്യർക്ക് മാത്രമാണ് എന്നാണ് കരുതിയിരുന്നത്. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾക്കായി തീ ഉപയുക്തമാക്കുന്ന മറ്റ് ജീവജാലങ്ങളും പ്രകൃതിയിലുണ്ട്.
മനുഷ്യൻ ഭൂമിയിൽ മറ്റ് ജന്തുവർഗങ്ങളെക്കാൾ ഉയർന്ന തലത്തിലേക്കും വന്യജീവികൾക്കെതിരെ അജയ്യരായി നിലകൊള്ളുന്നതിലേക്ക് നയിച്ചതിൽ, തീ വരുതിയിൽ നിർത്തിയതിന് പങ്കുണ്ട്. മനുഷ്യന് അപകടകരമായ മനുഷ്യരേക്കാൾ ശക്തരായ വന്യ മൃഗങ്ങളെ അകറ്റാനും നിയന്ത്രിക്കാനും തീ മനുഷ്യനെ സഹായിച്ചു.
തീ മറ്റ് മൃഗങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം വരുന്നത് ആസ്ട്രേലിയയിലെ സാവന്നകളിൽ നിന്നാണ്. അതി വിസ്താരതയിൽ പരന്നു കിടക്കുന്ന പുൽമേടുകളും അതിൽ അങ്ങിങ്ങായി കുറ്റി ചെടികളും ചെറിയ മരങ്ങളും ചിതറി കിടക്കുന്ന പരിസ്ഥിതിയെയാണ് സാവന്ന എന്ന് പറയുന്നത്.
സവന്നകളിൽ തീപിടിക്കുന്നത് ആസ്ട്രേലിയയിൽ നിത്യസംഭവമാണ്. അതിനാൽ തന്നെ ഇവിടുത്തെ സസ്യലതാദികൾക്ക് തീയെ പ്രതിരോധിക്കാൻ പരിണാമപരമായ സവിശേഷതകൾ ലഭിച്ചിട്ടുണ്ട്. മണ്ണിനു അടിയിൽ പ്രത്യേക വേരുകളാൽ നിലനിൽക്കാൻ കഴിയുന്ന പുല്ലുകളും, തീ ഏൽക്കാതെ കിടക്കുന്ന വിത്തുകളും കിഴങ്ങുകളും കൊണ്ട് നില നിൽക്കുന്ന അനേകം സസ്യങ്ങളും സവന്നയിൽ കാണാൻ സാധിക്കും. തീയിൽ പകുതി കത്തിയാൽ മാത്രം മുളക്കുന്ന വിത്തുകളുള്ള ചെടികളും സവന്നയിൽ കാണാൻ സാധിക്കും.
എന്നാൽ നമ്മൾ പറയുന്നത് സവന്നയിലെ ചെടികളെ പറ്റിയല്ല. തീ ഉപയോഗിച്ച് തങ്ങളുടെ ഇരകളെ പിടികൂടുന്ന ജീവികളേയും സവന്നയിൽ കാണാൻ സാധിക്കും. തീ ഉണ്ടാകുമ്പോൾ പ്രാണരക്ഷാർത്ഥം ഓടുന്ന ചെറു ജീവികളെ ആഹരിക്കുന്നതിനായി തീയ്ക്ക് ചുറ്റും വട്ടം ഇട്ട് പറക്കുന്ന കഴുകന്മാർ, പരുന്തുകൾ എന്നിവ ഇവിടുത്തെ നിത്യ കാഴ്ചയാണ്.
തീയ്ക്ക് മുമ്പ് കൊക്കിൽ ചെറു തീകൊള്ളികളും കടിച്ചു പിടിച്ചു തീയുടെ ദിശ നിയന്ത്രിച്ച് ഇരപിടിക്കാൻ പക്ഷികൾ ശ്രദ്ധിക്കാറുണ്ട്. ഓസ്ട്രേലിയയിലെ തദ്ദേശീയർ തീയെ നിയന്ത്രിച്ച് ഇര പിടിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ശാസ്‌ത്രീയമായി ഇതിനെ പറ്റി പഠനം നടക്കുന്നത് ഇപ്പോഴാണ്. മനുഷ്യന്റെ പക്കൽ നിന്നും തീ മോഷ്ടിച്ച് ചെറു തീപിടുത്തങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട് ഇവർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here