അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവയ്പ്പ്

അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവയ്പ്പ്. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് വെടിവയ്പുണ്ടായത്. ആർക്കും പരിക്കില്ല. സ്വർണമോഷണ സംഘത്തെ പിടികൂടാനെത്തിയ സംഘത്തിന് നേരെയാണ് വെടിവയ്പ്പ്. ഉത്തരാഖണ്ഡുകാരായ ഷെഹ്‌സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും രണ്ട് കളളത്തോക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Also Read: വീണ്ടും കുത്തിത്തിരിപ്പ് വ്യാജവാര്‍ത്തയുമായി മനോരമ; വീണ എസ്എഫ്‌ഐഒയുടെ ഓഫീസില്‍ ഹാജരായെന്ന് വ്യാജവാര്‍ത്ത

പ്രതികളുടെ ഭാഗത്തുനിന്നാണ് വെടിവയ്പുണ്ടായത്. പ്രതികളെ ഇന്ന് കേരളത്തിലേക്ക് കൊണ്ടുവരും. ഇവരുടെ കൈയിൽ നിന്ന് കള്ളത്തോക്കുകൾക്ക് പുറമെ വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ആലുവയിലെ ഒരു സ്വർണമോഷണകേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് രാജസ്ഥാനിലെ അജ്മീർ വരെയെത്തിയത്. പ്രതികളുടെ രേഖാചിത്രങ്ങളുൾപ്പടെ പോലീസിന്റെ കൈവശമുണ്ടായിരുന്നു.

Also Read: ദില്ലി ചലോ മാർച്ച് ഇന്ന് പുനരാരംഭിക്കും; അതിർത്തി കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി പൊലീസ്

പ്രതികളെ അജ്മീറിലെത്തിയ പൊലീസ് കണ്ടെത്തി പിടികൂടാൻ ശ്രമിച്ചപ്പോഴാണ് അവർ പൊലീസ് സംഘത്തെ ആക്രമിക്കാൻ മുതിർന്നത്. ആർക്കും പരിക്കില്ലാതെ തന്നെ പൊലീസിന് പ്രതികളെ പിടികൂടാൻ സാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News