
ഭിന്നശേഷിക്കാരുടെ ശാക്തീകരണവും പുനരധിവാസവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആദ്യ ‘ഏബിൾ പോയിന്റ്’ (ABLE Point) എറണാകുളം ജില്ലയിലെ കാക്കനാട് ഈ മാസം പ്രവർത്തനം ആരംഭിക്കും. കാക്കനാട് ഗാന്ധി പാർക്കിന് സമീപമാണ് ഏബിൾ പോയിന്റ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
Also read: വൻ ലഹരിവേട്ട: 11 കോടിയുടെ കഞ്ചാവും കറുപ്പും പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
‘എബിലിറ്റി ബിയോണ്ട് ലിമിറ്റ്’ (Ability Beyond Limit) എന്നതിന്റെ ചുരുക്കപ്പേരാണ് ഏബിൾ (ABLE) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള 100 കേന്ദ്രങ്ങൾ തുറക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഭിന്നശേഷിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മികച്ച പിന്തുണയും സമഗ്രമായ പുനരധിവാസവും ഉറപ്പാക്കുന്നതിനായി ‘സുശക്തി’ എന്ന പേരിൽ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കും. ഈ സംഘങ്ങൾ 2025-ലെ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ട് അനുസരിച്ചായിരിക്കും പ്രവർത്തിക്കുക. ഇതിനായുള്ള സംസ്ഥാനതല രജിസ്ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

