കൊമ്പനെ സമനിലയിൽ തളച്ച് കാലിക്കറ്റ് എഫ് സി; സൂപ്പർ ലീഗ് കേരളയിലെ ആദ്യ സമനില

Super league kerala Calicut fc vs kombans fc

കാലിക്കറ്റ് എഫ് സി യും തിരുവനന്തപുരം കൊമ്പൻ എഫ് സി യും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു. സൂപ്പർ ലീഗ് കേരളയിലെ ആദ്യ സമനില മത്സരമാണിത്. കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനെ അവേശകടലാക്കി ആയിരക്കണക്കിന് കാണികളാണെത്തിയത്. തലസ്ഥാന നഗരിയുടെ സ്വന്തം ക്ലബ്ബിനെ ആദ്യ മത്സരത്തിൽ പിന്തുണയ്ക്കാനായി തിരുവനന്തപുരത്തു നിന്നും നിരവധി ആരാധകരെത്തിയിരുന്നു.

Also Read: സൂപ്പർ ലീഗ് കേരളയിൽ കൊമ്പ്കോർക്കാൻ തിരുവനന്തപുരം കൊമ്പൻസ്

തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്കായി മലയാളി താരം മുഹമ്മദ് അഷർ 21-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ആദ്യ പ്രഹരമേറ്റ കാലിക്കറ്റ് എഫ് സി അക്രമണത്തിന്റെ മൂർച്ച കൂട്ടി. മുപ്പതാം മിനിറ്റിൽ അവർക്ക് തിരിച്ചടിക്കാൻ സാധിച്ചു. റിച്ചാർഡ് ഓസേയുടെ തകർപ്പനൊരു ഹെഡർ കൊമ്പൻസിന്റെ ബ്രസീലിയൻ ഗോൾകീപ്പർ മിഷേല്‍ അമേരിക്കോക്ക് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല.

Also Read: യുഎഇ പാസ് ഉപയോഗിച്ച് തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബായ് ഇമിഗ്രേഷന്‍

സൂപ്പർലീഗ് കേരളയിൽ സെപ്തംമ്പർ 13 നാണ് ഇനി അടുത്ത മത്സരം.കോഴിക്കോട് വെച്ച് കണ്ണൂർ വാരിയേർസ് എഫ് സി ഫോർസാ കൊച്ചിയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News