പുതുവർഷത്തിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള ആദ്യ വിമാന സർവീസ് തിരുവനന്തപുരത്ത് നിന്ന്

പുതുവർഷത്തിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള ആദ്യ വിമാന സർവീസ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന്. ഞായറാഴ്ച രാത്രി 12-ന് തിരുവനന്തപുരത്തു നിന്ന്ക്വലാലംപുരിലേക്കുള്ള മലേഷ്യൻ എയർലൈൻസിന്റെ വിമാനം പുറപ്പെട്ടു.

ALSO READ: കന്യാകുമാരിയിലെ ജ്വല്ലറിയില്‍ മോഷണം: വനിതാ ജീവനക്കാര്‍ അടക്കം മൂന്നു പേര്‍ പിടിയില്‍

പുതുവർഷത്തിൽ തിരുവനന്തപുരത്തുനിന്ന് മൂന്നു രാജ്യാന്തര സർവീസുകളും ആരംഭിക്കും. അബുദാബിയിലേക്ക് എത്തിഹാദ് എയർലൈൻസും മസ്‌കറ്റിലേക്ക് സലാം എയറും ക്വലാലംപുരിലേക്ക് എയർ ഏഷ്യയുമാണ് സർവീസ് നടത്തുക.

തിങ്കളാഴ്ച രാവിലെ അബുദാബിയിലേക്കുള്ള ഇത്തിഹാദിന്റെ പ്രതിദിന സർവീസ് തുടങ്ങും.സലാം എയറിന്റെ മസ്‌കറ്റ് സർവീസ് ജനുവരി മൂന്നു മുതലാണ് ആരംഭിക്കുക. തുടക്കത്തിൽ ബുധൻ, ഞായർ ദിവസങ്ങളിലായിരിക്കും സർവീസ് നടത്തുക. നിലവിൽ ഒമാൻ എയർ മസ്‌കറ്റിലേക്ക്‌ സർവീസ് നടത്തുന്നുണ്ട്. എയർ ഏഷ്യ സർവീസ് ഫെബ്രുവരി 21 മുതലാണ് തുടങ്ങുക. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്.

ALSO READ: ശബരിമല തീർത്ഥാടകരിൽ നിന്ന് അനധികൃത പണപ്പിരിവ്; 9000 രൂപ പിടിച്ചെടുത്ത് വിജിലൻസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News