ബഹിരാകാശ ദൗത്യത്തിലെ ആദ്യ ചിത്രം പുറത്തു വിട്ട് കുവൈത്ത് സാറ്റ്-1

കുവൈറ്റിന്റെ ആദ്യ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1 നിന്ന് അയച്ച ആദ്യ ചിത്രം പുറത്തു വിട്ട് പ്രൊജക്റ്റ് ടീം. കഴിഞ്ഞ മൂന്നു മാസങ്ങളായി ഉപഗ്രഹം എടുത്ത ചിത്രങ്ങള്‍ സംയോജിപ്പിച്ച ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. കുവൈത്തിന്റ കിഴക്കന്‍ ഭാഗങ്ങളുടെ മനോഹരമായ കാഴ്ച ഇതില്‍ വ്യക്തമാണ്.

കുവൈറ്റ് സാറ്റ്-1ന്റെ വിജയകരമായ പ്രവര്‍ത്തനം ബഹിരാകാശ മേഖലയില്‍ കുവൈത്തിന്റെ സാന്നിധ്യം കൂടിയാണ് ഉറപ്പിച്ചിരിക്കുന്നത്. ഉപഗ്രഹത്തില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പ്രൊജക്റ്റ് ടീം അറിയിച്ചു .

നഗര, കാര്‍ഷിക ആസൂത്രണം, പരിസ്ഥിതി നിരീക്ഷണം, പ്രകൃതി വിഭവ മാനേജ്മന്റ് ഉള്‍പ്പെടെയുള്ള നിരവധി മേഖലകള്‍ക്ക് കൃത്യവും വിശ്വാസിനീയവും ആയ ഡാറ്റ നല്‍കുക തുടങ്ങിയവയാണ് കുവൈത്ത് സാറ്റ്-1ന്റെ പ്രധാന ദൗത്യം. ഈ വര്‍ഷം ജനുവരി 3 നായിരുന്നു യുഎസിലെ ഫ്‌ളോറിഡയില്‍ നിന്ന് വിക്ഷേപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News