പൊതുസ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ആദ്യ സാഹിത്യോത്സവം; ഐഎൽഎഫ്കെ ജനുവരി 28 മുതൽ തൃശൂരിൽ

കേരള സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കും.
നൂറിലേറെ സെഷനുകളിൽ അഞ്ഞൂറിലധികം എഴുത്തുകാരും ചിന്തകരും പങ്കെടുക്കുമെന്ന്‌ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ, സെക്രട്ടറി സി പി അബൂബക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സാഹിത്യോത്സവം ജനുവരി 28 മുതൽ ഫെബ്രുവരി മൂന്നുവരെയാണ് നടക്കുക. സാഹിത്യ അക്കാദമി അങ്കണം, ടൗൺഹാൾ എന്നിവിടങ്ങളിലെ നാല്‌ വേദികളിലായാണ്‌ സാഹിത്യോത്സവം അരങ്ങേറുക. പ്രകൃതി, മൊഴി, പൊരുൾ, അറിവ്‌ എന്നീ പേരുകളാണ്‌ വേദികൾക്ക്‌. കേരളത്തിൽ പൊതുസ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ആദ്യ സാഹിത്യോത്സവമാണിത്‌. ടൗൺഹാളിൽ ദേശീയ പുസ്‌തകോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്‌.

ALSO READ: ‘മമ്മൂട്ടി തഴയപ്പെടുന്നു തമ്പുരാട്ടി ആദരിക്കപ്പെടുന്നു’, കാവിയണിഞ്ഞ ഫാസിസ്റ്റുകൾ ഈ രാജ്യത്ത് പിടിമുറുക്കിയിരിക്കുന്നു

ഞായറാഴ്‌ച വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. സാറാ ജോസഫ്‌ പതാക ഉയർത്തും. മന്ത്രിമാരായ സജി ചെറിയാൻ, കെ രാജൻ, കെ രാധാകൃഷ്‌ണൻ, ഡോ. ആർ ബിന്ദു എന്നിവരും ഉദ്‌ഘാടനസമ്മേനളത്തിൽ പങ്കെടുക്കും. തുടർന്ന്‌, ടി എം കൃഷ്‌ണയുടെ പ്രഭാഷണവും സംഗീതക്കച്ചേരിയും. തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യം, സംഗീതം, സിനിമ, നാടകം, ചിത്രകല, സാമൂഹ്യവിഷയങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നാലു വേദികളിലും സമാന്തരമായി ചർച്ചകളും പ്രഭാഷണവും സെമിനാറും നടക്കും.

പലസ്‌തീനിൽ നിന്ന്‌ ഗബ്രിയേൽ റോസൻ സ്‌റ്റോക്ക്‌, പോളണ്ടിൽ നിന്ന്‌ അലക്‌സാന്ദ്ര ബ്യൂളർ, ഇംഗ്ലണ്ടിൽ നിന്ന്‌ അഡ്രിയാൻ ഫിഷർ, ലാറ്റിനമേരിക്കൻ സാഹിത്യകാരൻ ഹുവാന അഡ്‌ഹൊക്ക്‌, ഇസ്രയേലിൽനിന്ന്‌ അമീർ ഓർ തുടങ്ങിയവരെക്കൂടാതെ പെരുമാൾ മുരുകൻ, ഭവ ചെല്ലദുരെ, അശോക്‌ വാജ്‌പേയ്‌, അനിത നായർ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും. ആറ്‌ ദിവസവും വൈകിട്ട്‌ കലാമണ്ഡലത്തിന്റെ കഥകളി, റഫി സംഗീതനിശ, നാടകം, സംഗീതം, നൃത്തം തുടങ്ങിയ കലാപരിപാടികളുമുണ്ടാകും. സിനിമ സ്‌ക്രിപ്‌റ്റ്‌ രചനയുടെ ശിൽപ്പശാലയും സംഘടിപ്പിക്കും. ഫെബ്രുവരി മൂന്നിന്‌ സമാപിക്കും.

ALSO READ: ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ: മന്ത്രി കെ ബി ഗണേഷ് കുമാർ

മാനേജർ ജെസി ആന്റണി, എം കെ മനോഹരൻ, എൻ രാജൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ എസ് സുനിൽകുമാർ, പബ്ലിസിറ്റി കൺവീനർ എൻ ജി നയനതാര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News