ഹോർമുസ് കടന്ന് ആദ്യ എൽപിജി ടാങ്കർ ​ഗുജറാത്ത് തുറമുഖത്തെത്തി

mundra port gujarat shivalik tanker

പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയിലേക്കുള്ള നിരവധി കപ്പലുകൾ യാത്ര പൂർത്തിയാക്കാൻ കഴിയാതെ വന്നിരുന്നു. എന്നാൽ ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് വീടുകളിലെയും ഹോട്ടലുകളിലെയും അടുക്കളകളെയായിരുന്നു. പാചക വാതകം ലഭ്യമാകാത്തതിനാൽ രാജ്യത്ത് പല ഭാ​ഗങ്ങളിലായി നിരവധി ഹോട്ടലുകൾ അടച്ചു പൂട്ടിയിരുന്നു.

എന്നാൽ ഈ പ്രതിസന്ധിക്ക് നേരിയ ആശ്വാസമായി ഇന്ത്യയുടെ രണ്ട് കപ്പലുകൾ കടത്തിവിടാൻ ഇറാൻ അനുമതി നൽകിയിരുന്നു. അതിൽ ആദ്യത്തെ കപ്പലായ ശിവാലിക് എന്ന ടാങ്കറാണ് ഇന്ന് ​ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിച്ചേർന്നത്. ശിവാലികിനൊപ്പം നന്ദാദേവി എന്ന മറ്റൊരു ടാങ്കറിനും ഇറാൻ ഹോർമുസ് കടക്കാൻ അനുമതി നൽകിയിരുന്നു. രണ്ടാമത്തെ കപ്പൽ നന്ദാദേവി ഈ മാസം 17-ന് തീരത്തടുക്കുമെന്ന് ഇന്ത്യൻ ഷിപ്പിങ് മന്ത്രാലയം സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചിരുന്നു.

Also read : ബംഗാളിൽ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ഇടത് സഖ്യം

ഹോർമുസിൽ ഇന്ത്യൻ പതാകയുള്ള 24 കപ്പലുകൾ ഉണ്ടായിരുന്നു, അതിൽ എൽപിജി നിറച്ച കപ്പലുകളാണ് ഇന്ത്യയിലേക്ക് കടന്നത്. മറ്റ് 22 കപ്പലുകളും അതിലെ 611 നാവികരും അവശേഷിക്കുന്നതായും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ഏകദേശം 92,700 മെട്രിക് ടൺ എൽപിജി ഈ ടാങ്കറുകളിൽ ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News