സിപിഐഎം പ്രവർത്തകൻ സിയാദിന്റെ വധക്കേസ്; ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തം

ജീവകാരുണ്യ പ്രനവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനുമായിരുന്ന കായംകുളം വൈദ്യന്‍ വീട്ടില്‍ തറയില്‍ സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധിച്ചു. ഒന്നും രണ്ടും പ്രതികൾക്ക് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത് മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍ കോര്‍ട്ട് ജഡ്ജി എസ് എസ് സീന ശിക്ഷാവിധി നടത്തിയത്. ഒന്നാം പ്രതി വെറ്റ മുജീബെന്ന കായംകുളം എരുവ സക്കീനാ മന്‍സിലില്‍ മുജീബ് റഹ്‌മാനും രണ്ടാം പ്രതി കായംകുളം കൊയ്ക്കപ്പടി ഫസീല മന്‍സില്‍ ഷഫീക്കും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ മൂന്നാം പ്രതിയും കായംകുളം നഗരസഭ മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കാവില്‍ നിസാമിനെ കോടതി വെറുതെ വിട്ടു. നാലാം പ്രതി കായംകുളം മത്സ്യ മാര്‍ക്കറ്റില്‍ പുത്തന്‍ കണ്ടത്തില്‍ ഷാമോന്‍ നിലവില്‍ ഒളിവിലായതിനാല്‍, പിടികൂടുന്ന മുറക്ക് ഇപ്പോഴുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ പിന്നീട് നടത്തും.

Also Read: ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞിരുന്നകാലത്ത് അവരുടെ ദുർഭരണം വീണ്ടും വരാതിരിക്കാൻ ജനം തീരുമാനിച്ചു: മുഖ്യമന്ത്രി

ഓഗസ്റ്റ് 18 നായിരുന്നു കേസ്‌നാസ്പതമായ സംഭവം. കോവിഡ് ബാധിച്ച് ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കായംകുളം എംഎസ്എം സ്‌കൂളിന് സമീപം വെച്ച് സിയാദിനെ കുത്തി കൊലപ്പെടുത്തിയത്.സിയാദ് വധ കേസിലെ മൂന്നാം പ്രതിയായി ചേര്‍ത്തിരുന്ന കാവില്‍ നിസാം കോണ്‍ഗ്രസ് നേതാവും അന്നത്തെ കായംകുളം നഗരസഭാ കൗണ്‍സിലറുമാണ്. ഒന്നാം പ്രതിയെ സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ സഹായിച്ചു എന്നതായിരുന്നു നിസാമിനെതിരെ ചുമത്തിയിരുന്ന കുറ്റം. തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിന് പ്രതിയായിരുന്ന ഷമോന്‍ വിചാരണക്കിടെയാണ് ഒളിവില്‍ പോയത് കായംകുളം സി ഐയായിരുന്ന മുഹമ്മദ് ഷാഫിയാണ് കേസ് അന്വേഷിച്ചത്.

Also Read: കോൺഗ്രസിൽ തമ്മിലടി; ശശി തരൂർ എം പിയുടെ പ്രചാരണ വാഹനം തടഞ്ഞു നിർത്തി പ്രതിഷേധം

4 ദ്യക്സാക്ഷികള്‍ ഉള്‍പ്പെടെ 69 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 104 രേഖകളും 27 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. ഒന്നാംപ്രതി വെറ്റമുജീബ് മുന്‍പ് ഒരു കൊലക്കേസ് ഉള്‍പ്പടെ 26 കേസില്‍ പ്രതിയായിരുന്നിട്ടും ഒരു കേസില്‍ പോലും ശിക്ഷ ലഭിക്കാതിരുന്നത് ഗൗരവമായി കാണണം എന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. പ്രോസിക്യൂഷന് ഒന്നും ഒളിക്കാന്‍ ഇല്ലെന്നും, കേസിലെ പ്രോസികൃൂഷന്‍ സാക്ഷിമൊഴികളിലും, ഹാജരാക്കിയ രേഖകളിലും യാതൊരു വൈരുദ്ധ്യം ഇല്ലെന്നും നിരവധി വിധിന്യായങ്ങള്‍ ഉദ്ധരിച്ച് പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി പ്രിയദര്‍ശന്‍ തമ്പി വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി അഭിഭാഷകരായ ജി ഹരികൃഷ്ണന്‍, ഓംജി ബാലചന്ദ്രന്‍ എന്നിവരും ഹാജരായിരുന്നു.കാവില്‍ നിസാമിനുവേണ്ടി അഡ്വ.ഗണേശ്കുമാറും അഡ്വ.രാകേഷും ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News