ആദ്യ വിമാനയാത്രയ്ക്കിടെ ബീഡിവലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍

ആദ്യ വിമാനയാത്രക്കിടെ ബീഡി വലിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. അഹമ്മദാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയര്‍ വിമാനത്തിലാണ് സംഭവം നടന്നത്. രാജസ്ഥാനിലെ മര്‍വാര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ (56) ആണ് അറസ്റ്റിലായത്. വിമാനം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.

അഹമ്മദാബാദില്‍ നിന്നാണ് പ്രവീണ്‍ കുമാര്‍ വിമാനത്തില്‍ കയറിയത്. പ്രവീണ്‍ കുമാര്‍ വിമാനത്തിലെ ടോയ്ലറ്റില്‍ പുകവലിച്ചെന്ന് വിമാന ജീവനക്കാര്‍ കണ്ടെത്തി. എയര്‍ലൈന്‍സിന്റെ ഡ്യൂട്ടി മാനേജര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിമാനം ബെംഗളൂരുവിലെത്തിയപ്പോള്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.

പ്രവീണ്‍ കുമാറിനെ ബംഗളൂരു സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെ വിമാന യാത്രയാണെന്നും വിമാനത്തില്‍ ബീഡി വലിക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു. വിമാനത്തില്‍ സിഗരറ്റ് കത്തിച്ചതിന് ഈ വര്‍ഷം ആദ്യം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. സഹയാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News