ലോകകപ്പിൽ ഇതാദ്യം; ഫ്രാൻസ് കുറിച്ച റെക്കോർഡ് എന്ത് എന്ന് അറിയാമോ?

france

ഫിഫ ലോകകപ്പിൽ മൊറോക്കോയെ തകർത്ത ഫ്രാൻസ് ടൂർണമെന്റിൽ സെമിഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി മാറിക്കഴിഞ്ഞു. ഇന്നലെ ബോസ്റ്റണിൽ നടന്ന ക്വാർട്ടർഫൈന പോരാട്ടത്തിൽ രണ്ടാം പകുതിയിൽ ഹൈഡ്രേഷൻ ബ്രേക്കിന് മുൻപ് നേടിയ രണ്ട് ഗോളുകളുടെ മികവിലാണ് 2018ലെ ജേതാക്കൾ അവസാന നാലിൽ എത്തിയത്.നായകൻ കിലിയൻ എംബപ്പേയും ഔസ്മാൻ ഡെംബെലെയുമാണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്. മത്സരത്തിലെ വിജയത്തോടെ തുടർച്ചയായ മൂന്നാം തവണ  ലോകകപ്പിന്റെ സെമിയിലേക്ക് യോഗ്യത നേടുന്ന ടീമായി ഫ്രാൻസ് മാറി. ഒപ്പം ടൂർണമെന്റിലെ തന്റെ എട്ടാം ഗോൾ അടിച്ച എംബപ്പേ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ  മെസ്സിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി.

Also Read: ഫിഫ ലോകകപ്പ് 2026: മൊറോക്കോയെ മറികടന്ന് ഫ്രാൻസ് സെമിഫൈനലിൽ; മെസ്സിക്കൊപ്പമെത്തി എംബാപ്പെ

എന്നാൽ കഴിഞ്ഞ മത്സരത്തോടെ മറ്റൊരു നേട്ടവും ഫ്രാൻസ് സ്വന്തം പേരിലാക്കി. 1930 മുതലുള്ള ലോകകപ്പിന്റെ ചരിത്രത്തിൽ ഇതാദ്യമായി അവർ തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ഗോൾ വഴങ്ങാതെ നിന്നു. ടൂർണമെന്റിലെ നോക്ക് ഔട്ട് ഘട്ടത്തിലെ മത്സരങ്ങളിൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകൾ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് സ്വീഡനെ തകർത്ത അവർ പ്രീക്വാർട്ടറിൽ പരാഗ്വേയെ 1-0 നു പരാജയപ്പെടുത്തിയിരുന്നു.

First time in the World Cup; do you know what record France has set?
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News