
ഓസ്കാറിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് വനിതാ ഛായാഗ്രഹക ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോ. മികച്ച ഛായാഗ്രഹകയ്ക്കുള്ള ഓസ്കാർ പുരസ്കാരം ആദ്യമായി നേടിയാണ് ഓട്ടം ചരിത്രം സൃഷ്ടിച്ചത്. ഒരു വനിത ഈ നേട്ടത്തിലെത്താൽ നീണ്ട 97 വർഷങ്ങൾ എടുത്തു എന്നതാണ് ഏറ്റവും പ്രധാനമായി കാണേണ്ടത്.
സിന്നേഴ്സ് എന്ന ചിത്രത്തിനാണ് ഓട്ടം ഡ്യുറള്‍ഡ് അര്‍ക്കപോയ്ക്ക് പുരസ്കാരം ലഭിച്ചത്. ഫിലിപ്പിനോ-ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയാണ് അര്‍ക്കപോ സിന്നേഴ്‌സ്. ഡാന്‍ ലൗസ്റ്റ്‌സെന്‍ (ഫ്രാങ്കന്‍സ്റ്റൈന്‍ ), മിഷേല്‍ ബൗമന്‍ (വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍ ), അഡോള്‍ഫോ വെലോസോ (ട്രെയിന്‍ ഡ്രീംസ്) എന്നിവരുമായി മത്സരിച്ചാണ് അര്‍ക്കപോ പുരസ്‌കാരം സ്വന്തമാക്കിയത്.
ആദ്യ വനിത എന്നതിനൊപ്പം ആദ്യ ആഫ്രിക്കൻ വംശജ കൂടിയാണ് ഓട്ടം. നിങ്ങളില്ലാതെ എനിക്ക് ഈ നേട്ടം കൈവരിക്കാൻ ആകില്ല. എൻ്റെ കൂടെ വേദിയിലെ മുഴുവൻ സ്ത്രീകളും എഴുന്നേറ്റ് നിന്ന് ഈ പുരസ്കാരം വാങ്ങിക്കണം എന്നായിരുന്നു പുരസ്കാര വേദിയിൽ ഓട്ടം പറഞ്ഞത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

