
ഭക്ഷണത്തിനായി കൊല്ലുമ്പോൾ ചില മത്സ്യങ്ങൾക്ക് രണ്ട് മുതൽ ഇരുപത് മിനിറ്റ് വരെ കഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. മത്സ്യങ്ങളെ പിടികൂടിയ ശേഷം ഐസ് സ്ലറിയിൽ നിറയ്ക്കുന്നത് പോലും കഠിനമായ വേദനയ്ക്ക് കാരണമാകും.
എയര്‍ എസ്ഫിക്‌സിയേഷന്‍ രീതി ഉപയോഗിച്ച് മത്സ്യങ്ങളെ കൊല്ലുന്നത് കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഈ പ്രക്രിയയിലൂടെ റെയിന്‍ബോ ട്രൗട്ടിനെ കൊല്ലുമ്പോള്‍ ശരാശരി 10 മിനിറ്റോളം മിതമായതോ, തീവ്രമായതോ ആയ വേദന അനുഭവപ്പെടുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ത്സ്യങ്ങളെ പിടികൂടിയ ശേഷം ഐസിൽ ഇടുമ്പോൾ മത്സ്യത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പതുക്കെയാകുന്നു. അതുപോലെ താഴ്ന്ന താപനില അബോധാവസ്ഥയിലെത്തുന്ന സമയം വൈകിപ്പിക്കുകയും ചെയ്യുന്നു. ഇത് ഇവയുടെ ദുരിതം വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്നും പഠനത്തില്‍ സൂചനയുണ്ട്.
കൊല്ലുന്നതിന് മുന്‍പായി ഇവയെ ബോധം കെടുത്തുന്നതിനായി ഇലക്ട്രിക് സ്റ്റണിങ് നടത്തിയാല്‍ മത്സ്യം അനുഭവിക്കുന്ന വേദന കുറയ്ക്കാന്‍ സാധിക്കുമെന്ന നിര്‍ദേശവും പഠനം മുന്നോട്ടുവയ്ക്കുന്നുണ്ട്. തങ്ങളുടെ കണ്ടുപിടിത്തം മനുഷ്യരുടെ ഭക്ഷണാവശ്യത്തിനായി കൊല്ലപ്പെടുന്ന മത്സ്യങ്ങളുടെ ക്ഷേമത്തിന് പ്രയോജനപ്പെട്ടേക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here