
വിവാഹത്തിന് വ്യത്യസ്‍തമായി അണിഞ്ഞൊരുങ്ങുക എന്നത് ഏതൊരു വധുവിന്‍റെയും വരന്‍റെയും ആഗ്രഹമാണ്. അതിനായി ബ്യൂട്ടിപാർലറുകളിലും ഹെയർസ്റ്റൈലിസ്റ്റുകളുടെ അടുത്തും പതിനായിരങ്ങളാണ് പലരും ചെലവാക്കാറുള്ളത്. മുടി മുതൽ വസ്ത്രം വരെ ഇങ്ങനെ വ്യത്യസ്തത രീതിയിൽ ചെയ്യുന്നത് ട്രെൻഡായ ഇക്കാലത്ത് പോലും, ഒരു ഹെയർസ്റ്റൈലിസ്റ്റിന്‍റെ കലാവിരുത് വൈറലാവുകയാണ്.
തലമുടി കണ്ടാൽ മീനെ പോലെ തോന്നിപ്പിക്കുന്ന ‘ഫിഷ് ഹെയർസ്റ്റൈൽ’ വൈറൽ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത് 83 മില്യൺ പേരാണ്. ഡൽഹി ആസ്ഥാനമായുള്ള ഹെയർസ്റ്റൈലിസ്റ്റ് റിഷവ് തിവാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ, നെറ്റിസൺസ് മുഴുവൻ ചർച്ച ചെയ്യുന്നത്.
ALSO READ; പിടിവിട്ട് കുതിച്ച് പൊന്ന്; സംസ്ഥാനത്ത് സ്വർണവില 73000 കടന്നു
എന്നാൽ കൗതുകമായി മാറിയ ഈ ഹെയർസ്റ്റൈലിന് വരുന്നത് കൂടുതലും പരിഹാസകമന്റുകളാണ് എന്നതാണ് മറ്റൊരു കാര്യം. കല്യാണം കടലിൽ വച്ചാണോ എന്നാണ് ഒരാൾ ചോദിക്കുന്നത്. ക്രിയേറ്റിവിറ്റിയൊക്കെ കൊള്ളാം, പക്ഷെ മണവാട്ടികൾക്ക് പറ്റിയതല്ല എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. മറ്റു ജീവികളെ വച്ച് മുടി സ്റ്റൈലാക്കാമോ എന്നു ചോദിക്കുന്നവരും ഏറെയാണ്. എന്തായാലും സ്റ്റൈലിസ്റ്റുകൾക്കിടയിൽ അടുത്ത ട്രെൻഡിങിനാവും ഇത് തുടക്കമിടുകയെന്നതും സംശയമില്ലാതെ പറയാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here