കേരള – ലക്ഷദീപ് തീരങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരള – ലക്ഷദീപ് തീരങ്ങളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. ഞായറാഴ്ച കർണാടക തീരത്തും വിലക്കുണ്ട്.

വരും ദിവസങ്ങളിൽ കടൽക്ഷോഭത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദേശമുണ്ട്.

Also Read: ഇന്ധന വില വർധനവിനെതിരെ കെഎസ്കെടിയു വനിതാ പ്രതിഷേധ കൂട്ടായ്മ നാളെ

ശനി, ഞായർ ദിവസങ്ങളിൽ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സന്ദർഭത്തിൽ മത്സ്യബന്ധനത്തിന് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News