കാസര്‍കോട് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കാസര്‍കോട് പടന്നയില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു.പടന്ന വടക്കേപ്പുറത്തെ ദിവാകരനാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്.

നാട്ടുകാര്‍ പുഴയില്‍ വലയെറിഞ്ഞു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Also read- മലപ്പുറത്ത് ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ച സംഭവം; തുടർനടപടികൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

അതേസമയം ഇന്നലെ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ മൂന്നുപേര്‍ അപകടത്തില്‍പ്പെട്ടിരുന്നു. അഴിമുഖത്താണ് വള്ളം തലകീഴായി മറിഞ്ഞത്. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുളള നിത്യസഹായ മാതാ എന്ന വള്ളമായിരുന്നു അപകടത്തില്‍പ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. മൂന്നു പേരും നീന്തി രക്ഷപ്പെടുകയായിരുന്നു.
മുതലപ്പൊഴിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ പൂര്‍ണമായി നീക്കിയാല്‍ മാത്രമേ അപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് മത്സ്യത്തൊഴിലാളികള്‍ വ്യക്തമാക്കുന്നത്.

കേരള- കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (29/06/2025) മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുണ്ട്.
ഇന്ന് കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News