
ഡീസലിന്റെ ലഭ്യതക്കുറവിലും വില വർദ്ധനവിലും മത്സ്യ തൊഴിലാളികൾ പ്രതിസന്ധിയിൽ. ട്രോൾ നിരോധനം കൂടി ആരംഭിച്ചാൽ പ്രവർത്തന സമയം കുറയുന്നതും തൊഴിലാളികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. വലിയ ബോട്ടുകൾക്ക് 5000 മുതൽ 6000 ലിറ്റർ വരെയും ചെറിയ ബോട്ടുകൾക്ക് 1500 മുതൽ 2000 ലിറ്റർ വരെയുമാണ് ആവശ്യം. വില വർധിച്ചു വലിയ ബോട്ടുകൾക്ക് 15,000 രൂപയോളവും ചെറിയ ബോട്ടുകൾക്ക് 6000 രൂപയോളവും അധിക ചെലവ് വരും. അധിക ചിലവ് ബോട്ട് ഉടമകൾക്കും തൊഴിലാളികൾക്കും തിരിച്ചടിയാണ്.
രണ്ടാഴ്ച ആഴക്കടലിൽ പണിയെടുത്ത് ഹാർബറിൽ തിരിച്ചു കയറുന്ന ബോട്ടുകൾ പെട്രോൾ പമ്പിൽ രണ്ട് ദിവസം കാത്തു കിടക്കേണ്ട സാഹചര്യമാണ്. ട്രോളിങ് നിരോധനം കൂടി ആരംഭിച്ചാൽ തൊഴിലാളികളുടെ പ്രവർത്തന സമയം കുറയും . ഇത് മത്സ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും. മത്സ്യമേഖലയിലെ പ്രതിസന്ധികളിൽ ആടി ഉലയുന്നത് ബോട്ടുടമകളുടെയും തൊഴിലാളികളുടെയും ആയിരക്കണക്കിന് കുടുംബങ്ങളാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

