മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ആനുകൂല്യം അടിയന്തരമായി വിതരണം ചെയ്യണം: മത്സ്യത്തൊഴിലാളി ഫെഡറേഷൻ

മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ആനുകൂല്യം സംസ്ഥാന സർക്കാർ അടിയന്തരമായി വിതരണം ചെയ്യണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ. ട്രോളിങ് നിരോധനവും മോശം കാലാവസ്ഥയും കാരണം തീരദേശം കടുത്ത പട്ടിണിയിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യവുമായി മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. പി. ചിത്തരെഞ്ചൻ രം​ഗത്ത് വന്നത്.

ട്രഷറി നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് അർഹതപ്പെട്ട ആനുകൂല്യം മാസങ്ങളായി വൈകിപ്പിക്കുന്നത് കടലിനോട് പൊരുതി ജീവിക്കുന്ന ജനവിഭാഗത്തോടുള്ള കടുത്ത അവഗണനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ 1.47 ലക്ഷം മത്സ്യത്തൊഴിലാളികൾക്കായി വിതരണം ചെയ്യേണ്ട 82 കോടി രൂപയാണ് സർക്കാർ ഇപ്പോൾ തടഞ്ഞുവെച്ചിരിക്കുന്നത്. മോശം കാലാവസ്ഥയും കപ്പൽ അപകടങ്ങളും കാരണം ഇത്തവണ മീൻപിടിത്തം വളരെ കുറവായിരുന്നു. ഇതിനൊപ്പമാണ് ട്രോളിങ് നിരോധനവും വന്നത്. കടലിൽ പോകാൻ കഴിയാത്ത ഈ സാഹചര്യത്തിൽ സാധാരണക്കാരായ തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ജീവിക്കുന്നത്.

also read; പി.എം ശ്രീയിലും മദ്യനികുതിയിളവിലും പി.കെ കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കണം; ഐ.എൻ.എൽ

മെയ് മുതൽ ജൂലൈ വരെയുള്ള പഞ്ഞമാസങ്ങളിൽ തൊഴിലാളികൾക്ക് മൂന്ന് ഗഡുക്കളായി 6000 രൂപയാണ് ലഭിക്കേണ്ടത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതത്തിന് പുറമെ തൊഴിലാളികളുടെ സ്വന്തം വിഹിതമായ 1500 രൂപയും ഉൾപ്പെടുന്നുണ്ട്. തൊഴിലാളികൾ മുൻകൂറായി കഷ്ടപ്പെട്ട് അടച്ച തുകപോലും തിരികെ നൽകാൻ സർക്കാർ മടിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയും ട്രഷറി നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികളുടെ ജീവൽപ്രശ്നത്തെ സർക്കാർ തഴയരുത്. ഈ പഞ്ഞമാസക്കാലത്ത് കുടുംബം പുലർത്താൻ മറ്റ് മാർഗ്ഗങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന തീരദേശ ജനതയ്ക്ക് 82 കോടി രൂപയുടെ സഹായം യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇടപെടണം. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി ഫെഡറേഷൻ മുന്നോട്ടുപോകുമെന്നും ചിത്തരഞ്ജൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News