മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു, ഒരു മത്സ്യത്തൊഴിലാളിയെ കണ്ടെത്തി

മുതലപ്പൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് നാലുപേരെ കാണാതായി. പിന്നീട് നടത്തിയ ശക്തമായ തെരച്ചിലിൽ ഒരു മത്സ്യത്തൊഴിലാളിയെ കണ്ടെത്തി.

ALSO READ: ഏക സിവിൽകോഡിൽ ഭിന്നത നിലനിൽക്കെ യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്ന സമയത്തായിരുന്നു അപകടം. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. പുതുക്കുറിച്ചി സ്വദേശി ആൻറണിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽപെട്ടത്.

ALSO READ: ‘അവള്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും ദേഷ്യപ്പെടുന്നു’; അധ്യാപികയ്‌ക്കെതിരെ പ്രിന്‍സിപ്പലിനെ സമീപിച്ച് ഏഴാം ക്ലാസിലെ ആണ്‍കുട്ടികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News