അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി ഫിച്ച്

അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി റേറ്റിംഗ് ഏജന്‍സിയായ ഫിച്ച്. ട്രിപ്പിള്‍ എ യില്‍ നിന്ന് ഡബിള്‍ എ പ്ലസിലേക്കാണ് റേറ്റിംഗ് താഴ്ത്തിയത്. കടംവാങ്ങല്‍ പരിധി ഉയര്‍ത്തി കടക്കെണി പരിഹരിച്ചിട്ടും അടുത്ത മൂന്നു വര്‍ഷത്തേക്ക് അമേരിക്ക സാമ്പത്തിക പരാധീനതകള്‍ നേരിടുമെന്നാണ് ഫിച്ചിന്റെ വിലയിരുത്തല്‍.

Also Read: പട്ടാമ്പിയില്‍ തെരുവുനായ ആക്രമണം; അഞ്ചുപേര്‍ക്ക് പരുക്ക്

ആഗോള സാമ്പത്തികപ്രതിസന്ധി സാധ്യതകള്‍ക്ക് ആക്കംകൂട്ടി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് അമേരിക്കന്‍ സര്‍ക്കാരിന്റെ റേറ്റിംഗ് താഴ്ത്തിയിരിക്കുകയാണ്. കടംവാങ്ങല്‍ പരിധിയില്‍ അമേരിക്കന്‍ രാഷ്ട്രീയം പ്രതിസന്ധി നേരിട്ട കഴിഞ്ഞ മെയ് മാസത്തില്‍ റേറ്റിംഗ് താഴ്ത്തുമെന്ന് ഫിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണില്‍ ചര്‍ച്ചചെയ്ത് കടംവാങ്ങല്‍ പരിധി ഉയര്‍ത്തിയെങ്കിലും സാമ്പത്തിക പരാധീനതകള്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് അമേരിക്ക നേരിടേണ്ടി വരുമെന്നാണ് ഫിച്ചിന്റെ വിലയിരുത്തല്‍. ട്രിപ്പിള്‍ എ യില്‍ നിന്ന് ഡബിള്‍ എ പ്ലസിലേക്ക് ആണ് റേറ്റിംഗ് താഴ്ത്തിയിട്ടുള്ളത്. നേരത്തെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ് എന്ന റേറ്റിംഗ് ഏജന്‍സിയും ഡബിള്‍ എ പ്ലസിലേക്ക് അമേരിക്കയുടെ റേറ്റിംഗ് താഴ്ത്തിയിരുന്നു.

Also Read: സപ്ലൈക്കോയ്ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക കാര്യങ്ങളിലും കടബാധ്യതകളിലും കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഭരണതലത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഫിച്ച് വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ റേറ്റിംഗ് ഏജന്‍സിയെ പൂര്‍ണ്ണമായും എതിര്‍ക്കുകയാണ് വൈറ്റ് ഹൗസ്. കാലഹരണപ്പെട്ട കണക്കുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നടപടി ആണെന്നാണ് അമേരിക്കന്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യലനും പ്രതികരിച്ചിട്ടുള്ളത്. അതേസമയം, ഫിച്ചിന്റെ നടപടി ലോകം മുഴുവനുമുള്ള ഓഹരി വിപണികളെ ബാധിച്ചിട്ടുണ്ട്. സ്റ്റോക്കുകളില്‍ നിന്ന് അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളിലേക്കും ഡോളറിലേക്കും നിക്ഷേപം മാറ്റുകയാണ് ഓഹരി വ്യാപാരികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News