പാക് പൊതു തെരഞ്ഞടുപ്പിനിടെ ഭീകരാക്രമണം; അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലാണ് ആക്രമണം നടന്നത്.

ALSO READ:  കേരളത്തിന്റെ ദില്ലിയിലെ സമരം; മോദി സര്‍ക്കാരിനെതിരായ ദേശീയ സമരപ്രഖ്യാപനമായി

”പൊലീസ് മൊബൈല്‍ വാന്‍ നേരെ ഉണ്ടായ ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഐഇഡി ആക്രമണമാണ് ഉണ്ടായത്. പിന്നീട് അരമണിക്കൂറോളം ഭീകരര്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.”- പൊലീസ് വ്യക്തമാക്കി.

ALSO READ: ‘അയ്യര്‍ ഇന്‍ അറേബ്യ’ കേരളത്തില്‍ നിന്നും ജിസിസിയിലേക്ക്! റിലീസ് ഫെബ്രുവരി 9ന്

അതേസമയം സ്ത്രീകളുടെ പോളിംഗ് സ്റ്റേഷനില്‍ അനധികൃതമായി കയറി ചില പുരുഷന്മാരുടെ വീഡിയോ പുറത്തുവന്നത് വിവാദമായിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് നടക്കുന്നതിനാല്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ താല്കാലികമായി നിര്‍ത്തിവച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി, ഭീകരാക്രമണം, അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇടയിലാണ് പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. അറസ്റ്റിലായ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പോളിംഗ് ബൂത്തിന് പുറത്ത് ഫലം പ്രഖ്യാപിക്കുന്നത് വരെ നിലയുറപ്പിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News