കൊച്ചിയിലെ ഫ്ലാറ്റിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി

five found dead in kochi

കൊച്ചി വടുതലയിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ രണ്ട് സ്ത്രീകെളെയും മൂന്ന് കുട്ടികെളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ്.

കൊച്ചി വടുതലയിലെ വീട്ടിലാണ് രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ ഇവർ ചികിത്സയ്ക്കായി കഴിഞ്ഞ രണ്ട് മാസമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. കാണാതായതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് 5 പേരുടെയും മൃതദേഹം കണ്ടെത്തിയത്.

Also read: കാസർഗോഡ് ബി എൽ ഒ ജീവനൊടുക്കി

അശ്വതി നായർ, ശ്രീകുമാരി എന്നിവരെയും 14, 4, 2 വയസ് പ്രായമുള്ള മൂന്ന് കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇവർ സ്വയം ജീവനൊടുക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട്. മരിച്ചവർ അമ്മയും മകളും, മകളുടെ മൂന്ന് മക്കളുമാണെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണകാരണം സംബന്ധിച്ച പൊലീസ് കൂടുതൽ അന്വേഷണം നടത്തും.

English summary : Five people were found dead in Vaduthala, Kochi. Two women and three children, natives of Thiruvananthapuram, were found dead.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News