കാലിഫോര്‍ണിയയില്‍ 21 വീടുകള്‍ തകര്‍ത്ത 500 പൗണ്ട് ഭാരമുള്ള കരടിയെ പിടികൂടി

പി പി ചെറിയാന്‍

വന്യജീവി ഉദ്യോഗസ്ഥര്‍ ‘ഹാങ്ക് ദി ടാങ്ക്’ എന്ന് വിളിക്കപ്പെടുന്ന 500 പൗണ്ട് ഭാരമുള്ള കരടിയെ പിടികൂടി. 2022 മുതല്‍ ലേക് താഹോ പ്രദേശത്ത് ഭീതി പരത്തിയ, 21 വീടുകള്‍ തകര്‍ത്ത 500 പൗണ്ട് ഭാരമുള്ള കറുത്ത കരടിയെയാണ് പിടികൂടിയത്. സ്വത്ത് നാശനഷ്ടങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ കരടിയെ ‘ഹാങ്ക് ദി ടാങ്ക്’ എന്നാണ് വിളിച്ചിരുന്നത്.അടുത്തിടെ ഹോം ബ്രേക്ക്-ഇന്‍സില്‍ പിടിക്കപ്പെട്ടിരുന്ന കരടിയുടെ മൂന്ന് കുഞ്ഞുങ്ങളേയും ഇപ്പോള്‍ പിടികൂടിയ കരടിയേയും കൊളറാഡോയിലെ വന്യജീവി സങ്കേതത്തിലേക്ക് അയക്കുമെന്നും കാലിഫോര്‍ണിയ മത്സ്യ-വന്യജീവി വകുപ്പ് അറിയിച്ചു.

Also Read: അതിര്‍ത്തി വഴി ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യകുപ്പികള്‍ പിടികൂടി

‘2022 ഫെബ്രുവരിയില്‍, കരടിക്ക് ‘ആളുകളോടുള്ള ഭയം നഷ്ടപ്പെട്ടു’ പൊലീസിന്റെ പെയിന്റ്‌ബോള്‍, ബീന്‍ ബാഗുകള്‍, സൈറണുകള്‍, സ്റ്റണ്‍ ഗണ്ണുകള്‍ എന്നിവ ഉപയോഗിച്ച് തടയാന്‍ കഴിഞ്ഞിരുന്നില്ല. പെണ്‍ കരടി ഹാങ്ക്, കുറഞ്ഞത് 21 വീടുകള്‍ തകര്‍ത്തതിനും മറ്റ് ‘വ്യാപകമായ സ്വത്ത് നാശത്തിനും’ ഉത്തരവാദിയാണെന്ന് ഡിഎന്‍എ തെളിവുകള്‍ സ്ഥിരീകരിച്ചു’, കാലിഫോര്‍ണിയ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

കാലിഫോര്‍ണിയയിലെ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റ് വെള്ളിയാഴ്ച പിടികൂടിയ കരടി ഉണ്ടാക്കിയ നാശനഷ്ടങ്ങളില്‍ ഭൂരിഭാഗവും മഞ്ഞുകാലത്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു, കാലാവസ്ഥാ പ്രതിസന്ധിയുടെ അനന്തരഫലവും പ്രദേശത്തെ ചെറിയ ഭക്ഷണ ലഭ്യതയും കരടികള്‍ ഹൈബര്‍നേറ്റ് ചെയ്യാതിരിക്കാന്‍ കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News