88,032.5 കോടി മൂല്യമുള്ള 500 രൂപ നോട്ടുകള്‍ കാണാനില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

2016-17 ല്‍ അച്ചടിച്ച 88,032.5 കോടിയുടെ മൂല്യമുള്ള 500 രൂപ നോട്ടുകള്‍ കാണാനില്ലെന്ന് വിവരാവകാശ രേഖ. പുതുതായി രൂപകല്പന ചെയ്ത 500ന്റെ നോട്ടുകള്‍ കാണാനില്ലെന്നാണ് വെളിപ്പെടുത്തല്‍. റിസര്‍വ് ബാങ്കിന്റെ മൂന്ന് അതിസുരക്ഷാ പ്രസിലാണ് ഈ നോട്ടുകള്‍ അച്ചടിച്ചത്.

നാസിക്, ബെംഗളൂരു, മധ്യപ്രദേശിലെ ദേവാസ് എന്നിവിടങ്ങളില്‍ 500 രൂപ നോട്ടിന്റെ 8,810.65 കോടി കോപ്പികള്‍ അച്ചടിച്ചെങ്കിലും റിസര്‍വ് ബാങ്കിന് ലഭിച്ചത് 7,260 കോടി നോട്ടുമാത്രമാണെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. കാണാതായ നോട്ടുകള്‍ക്ക് ആകെ 88,032.5 കോടി മൂല്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരാവകാശ പ്രകാരം ആക്ടിവിസ്റ്റ് മനോരഞ്ജന്‍ റോയിക്ക് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

Also Read: ദില്ലി ആർ.കെ പുരത്ത് വെടിവെയ്പ്പ്: രണ്ട് സ്ത്രീകളുടെ നില ഗുരുതരം

88,032.5 കോടി രൂപ മൂല്യമുള്ള 176 കോടി നോട്ടുകള്‍ എവിടെപ്പോയെന്നതില്‍ വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും മനോരഞ്ജന്‍ റോയ് പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News