നമ്പര്‍ പ്ലേറ്റില്ലാത്ത കാറിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു; 5 പേർ പിടിയിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കരുതൽ കസ്റ്റഡിയാണ് ഇവർ.

ഞായറാഴ്ച കണ്ണൂരില്‍നിന്ന് എസ്എഫ്ഐ ദേശീയ സമ്മേളനത്തിനായി കോഴിക്കോട്ടേക്ക് രാത്രി വരുമ്പോൾ ആയിരുന്നു സംഭവം. ഞായറാഴ്ച രാത്രി പത്തേകാലോടെ വെങ്ങാലി പാലം മുതല്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെട്ട ആംബുലന്‍സിനെ ഇവര്‍ കാറില്‍ പിന്തുടരുകയായിരുന്നു. രജിസ്ട്രേഷന്‍ നമ്പര്‍ പതിക്കാത്ത ഇസുസു വാഹനത്തിലായിരുന്നു ഇവരുടെ സഞ്ചാരം. കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.

ALSO READ: ‘വസൂരി പിടിപെട്ട അമ്മയെ വിഎസ് അവസാനമായി കണ്ടത് പുഴയുടെ മറുകരയിൽ നിന്ന്’: കൈരളി ടി.വിക്കായി വി. എസ് അച്യുതാനന്ദന്റെ അഭിമുഖം എടുത്തതിനെ കുറിച്ച് എം. മുകേഷ് എം.എൽ.എ

ENGLISH SUMMARY: Five people who followed Chief Minister Pinarayi Vijayan’s motorcade have been arrested. Naseeb, Jyothibas, Mohammed Harris, Faisal, natives of Malappuram, and Abdul Wahid, native of Palakkad, were arrested by the Nadakkavu police. They are in preventive custody.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News