തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ അപകടം; റൈഡ് പൊട്ടി വീണു, അഞ്ചു പേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരത്ത് ഹാപ്പി ലാൻഡ് അമ്യൂസ്മെൻ്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം. അഞ്ചു പേർക്ക് ഗുരുതര പരുക്കെന്ന് പ്രാഥമിക നിഗമനം. വെമ്പായത്തുള്ള ഹാപ്പി ലാൻഡിലാണ് അപകടമുണ്ടായത്.

നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റൈഡിൽ ഉണ്ടായിരുന്നത് 30ലധികം ആളുകളെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News