കോഴിക്കോട് വാണിമേലിലും കുറുവന്തേരിയിലും തെരുവ് നായയുടെ ആക്രമണം; അഞ്ചു പേര്‍ക്ക് പരുക്ക്

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും കുറവന്തേരിയിലുമാണ് തെരുവുനായ ആക്രമണം ഉണ്ടായത്.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം അഞ്ചുപേരെയാണ് തെരുവുനായ ആക്രമിച്ചത്.

വാണിമേലില്‍ രണ്ടര വയസുകാരനെയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയെയുമാണ് തെരുവുനായ ആക്രമിച്ചത്. രണ്ടര വയസുകാരന് വയറിനാണ് കടിയേറ്റത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി.

Also read- കോട്ടയം മെഡിക്കൽ കോളേജിൽ അടച്ചിട്ടിരുന്ന കെട്ടിടം ഇടിഞ്ഞു വീണ സംഭവം; അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു

അതേസമയം തിരുവല്ലയിലെ പൊടിയാടിയിൽ പുലിയിറങ്ങി. തിരുവല്ല – മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തുള്ള റോഡിലാണ് പുലിയെ കണ്ടത്. ഇന്ന് രാവിലെ ആറുമണിയോടെ കോൺക്രീറ്റ് റോഡിൽ നിൽക്കുന്ന പുലിയെ മണിപ്പുഴ തൈപ്പടവിൽ വീട്ടിൽ സംഗീതയാണ് കണ്ടെത്തിയത്. സംഭവം ഉടൻതന്നെ വാർഡ് മെമ്പർ എൻ എസ് ഗിരീഷ് കുമാറിനെ വിവരം അറിയിച്ചു.കണ്ടത് പുലിയെ തന്നെ ആണെന്ന് നാട്ടുകാർ പറ‍‍ഞ്ഞു. കാട് നിറഞ്ഞ ആളൊഴിഞ്ഞ പുരയിടത്തിൽ പുലി ഉണ്ടെന്ന് ആണ് പറയപ്പെടുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതായി വാർഡ് മെമ്പർ പറഞ്ഞു.

in kozikode Five people injured in a stray dog attack

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News