
നാട്ടിക ജെഡിയു നേതാവ് ദീപക് വധക്കേസില്‍ അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷയ്ക്ക് പുറമേ ഒരു ലക്ഷം രൂപ വീതം പിഴയുമൊടുക്കണം. ജനതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന പി ജി ദീപക് കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
കേസിലെ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളായ ഋഷികേശ്, നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് എന്നിവരെയാണ് ഹൈക്കോടതി കുറ്റക്കാരണെന്ന് കണ്ടെത്തിയത്. ബിജെപി, ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.
വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. പ്രതികള്‍ ഓരോ ലക്ഷം രൂപ പിഴയും അടക്കണം. 2015 മാർച്ച് 24 ആം തീയതി ആണ് പി ജി ദീപക് കൊല്ലപ്പെട്ടത്. ആകെ പത്ത് പ്രതികളെയാണ് വിചാരണക്കോടതി നേരത്തെ വെറുതെവിട്ടത്.
2015 മാര്‍ച്ച് 24 നായിരുന്നു നാടിനെ നടുക്കിയ അരുംകൊല. ജനതാദൾ പ്രവർത്തകരായ സ്റ്റാലിൻ മണി എന്നിവർക്കും ആക്രമണത്തിൽ ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.എന്നാൽ കേസിലെ പത്തു പ്രതികളെയും വിചാരണ കോടതി വെറുതെ വിടുകയായിരുന്നു. വിചാരണക്കോടതി വിധി ക്കെതിരെ സര്‍ക്കാരും, കൊല്ലപ്പെട്ട ദീപക്കിന്റെ ഭാര്യ വര്‍ഷയും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു.
അപ്പീലിൽ വിശദമായ വാദം കേട്ടും തെളിവുകൾ പരിശോധിച്ചുമാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍ ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുടങ്ങുന്ന ഡിവിഷന്‍ ബെഞച് 5 പേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കോടതി നിർദേശ പ്രകാരമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി ശിക്ഷ വിധിച്ചത്. ഋഷികേശ് പ്രശാന്ത് എന്നിവർ വിദേശത്തായതിനാൽ കോടതിയിൽ ഹാജരായിരുന്നില്ല. പ്രതികളെല്ലാം ബിജെപി, ആർ എസ് എസ് പ്രവര്‍ത്തകരാണ് . രാഷ്ട്രീയ വിരോധമാണ് കൊലപാതക കാരണമെന്നാണ് കണ്ടെത്തൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here