ജി20 ഉച്ചകോടി; ബൈഡൻ മൗര്യയിൽ താമസിക്കും; ലോകനേതാക്കൾക്ക് താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകള്‍

ദില്ലിയില്‍ നാളെ ആരംഭിക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യയിലേക്ക് എത്തുന്ന ലോക നേതാക്കള്‍ക്ക് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസമൊരുക്കിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ദില്ലിയിലെ ഐ ടി സി മൗര്യ ഹോട്ടലിലായിരിക്കും താമസിക്കുക. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്‌. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ജോ ബൈഡന്‍ നയതന്ത്ര ചര്‍ച്ച നടത്തും.

ALSO READ:ഡൗൺലോഡ് ചെയ്യാതെ യൂട്യൂബിൽ ഇനി ഗെയിമുകൾ കളിക്കാം

ബ്രിട്ടീഷ് പ്രധാനമന്ത്രിയായശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന ഋഷി സുനക് ദില്ലിയിലെ ഷാഗ്രില ഹോട്ടലിലായിരിക്കും താമസിക്കുക.അതേസമയം ഇന്തോനേഷ്യയിലെ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുത്തശേഷം ദില്ലിയിലെത്തുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് ലളിത് ഹോട്ടലിലാണ് താമസമൊരുക്കിയിരിക്കുന്നത്.

ഓസ്‌ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസിന് ദില്ലിയിലെ ഇംപീരിയല്‍ ഹോട്ടലിലാണ് താമസിക്കാൻ സൗകര്യം ഒരുക്കിയതെന്നാണ് സൂചന. ഇന്ത്യക്ക് പുറമെ ഇന്തോനേഷ്യയിലേക്കും ഫിലീപ്പീന്‍സിലേക്കും ആന്തണി ആല്‍ബനിസ് പോകും.

ALSO READ:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ 2283 വോട്ടുകൾക്ക് യു ഡി എഫ് മുന്നിൽ

അതേസമയം ചൈനയില്‍ നിന്നുള്ള പ്രതിനിധികള്‍ ദില്ലിയിലെ താജ് ഹോട്ടലിലായിരിക്കും താമസിക്കുക . എല്ലായിടത്തും ഡ്രോണ്‍ നിരീക്ഷണം കർശനമാക്കിയും അധികം ആണ് ദില്ലിയിൽ സുരക്ഷാ ഒരുക്കിയിരിക്കുന്നത്.40 ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന ജി20ക്കായി പഴുതടച്ച സുരക്ഷാ ചക്രവ്യൂഹമാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രത്തലവന്മാര്‍ സഞ്ചരിക്കുന്ന പാതകളിലും താമസിക്കുന്നയിടങ്ങളും ഉള്‍പ്പെടെ ദില്ലി പൂര്‍ണമായും സ്തംഭിക്കും. ദില്ലി വിമാനത്താവളം മുതല്‍ ജി 20 നടക്കുന്ന പ്രഗതി മൈതാന്‍ വരെ കനത്ത പൊലീസ് വലയത്തിലാണ്. ഒരു ലക്ഷത്തി മുപ്പതിനായിരം പേരെയാണ് രാജ്യതലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.

പാതയോരത്തെ ചേരികളെല്ലാം ഗ്രീന്‍ നെറ്റുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും ഉപയോഗിച്ച് മറച്ചു കഴിഞ്ഞു. 300 ഓളം ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്കും സ്വകാര്യ- സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കടകമ്പോളങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ല. ഓട്ടോ ടാക്‌സികളോ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയോ അനുവദിക്കില്ല. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സേനയുടെ വിവിധ പരിശീലനങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here