തൃശൂര്‍ വാല്‍പ്പാറയില്‍ അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

കോയമ്പത്തൂരില്‍ നിന്ന് വാല്‍പ്പാറയിലേക്ക് വിനോദയാത്രക്കെത്തിയ അഞ്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.ഷോളയാര്‍ ചുങ്കം പുഴയില്‍ കുളിക്കാനിറങ്ങിയ പത്ത് വിദ്യാര്‍ത്ഥികളില്‍ അഞ്ച് വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. റാഫേല്‍ (19),ധനുഷ് (20),ശരത് (19),അജയ് (20),വിജയ്(20)എന്നിവരാണ് മരിച്ചത്.

Also Read: ഒ.വി. വിജയന്‍ സാഹിത്യ പുരസ്‌കാരം; പി.എഫ്. മാത്യുസിന്റെ ‘മുഴക്കം’ എന്ന കഥാസമാഹാരത്തിന്

ഇവരുടെ മൃതദേഹം ഫയര്‍ഫോഴ്സെത്തിയാണ് മുങ്ങിയെടുത്തത്. രാവിലെ അഞ്ച് മോട്ടോര്‍ ബൈക്കിലായി വിനോദയാത്രക്കെത്തി വൈകിട്ടോടെ തിരിച്ച് പോകുന്ന വഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.എല്ലാവരും കോയമ്പത്തൂര്‍ എസ്.എന്‍.വി. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ്.മൃതദേഹം വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍.

Also Read: വന്ദേഭാരതിന് ചെങ്ങന്നൂരിലും സ്റ്റോപ്പ്; ഉത്തരവിറക്കി റെയില്‍വേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News