ഒഡീഷയിലെ ട്രെയിന്‍ ദുരന്തം; ഗോവയില്‍ നടക്കാനിരുന്ന വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് മാറ്റിവെച്ചു

ഗോവയില്‍ ശനിയാഴ്ച നടക്കാനിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് മാറ്റിവെച്ചു. ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്നാണ് നടപടി. ഗോവയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ശനിയാഴ്ച പ്രധാനന്ത്രി നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്.

Also Read- ഒഡീഷ ട്രെയിൻ അപകടം ഞെട്ടിക്കുന്നത്, സർക്കാരുമായി ബന്ധപ്പെടുന്നു; മമത ബാനർജി

ഒഡീഷയിലെ ബാലസോറിലാണ് അപകടം നടന്നത്. മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. ബാലസോര്‍ സ്റ്റേഷനില്‍ ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഇതുവഴി വന്ന ബംഗളൂരുവില്‍ നിന്നുള്ള ഹൗറ സൂപ്പര്‍ഫാസ്റ്റ് മറിഞ്ഞ കോച്ചുകളിലേക്ക് ഇടിച്ചുകയറി. 15 കോച്ചുകള്‍ മറിഞ്ഞു.

Also Read- ഒഡീഷ ട്രെയിന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

അപകടത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇരുനൂറിലധികം പേര്‍ മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കുടുങ്ങിയതായാണ് വിവരം. പലരുടേയും നില ഗുരുതരമാണ്. പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here