
പലപ്പോഴും അന്യായമായ ആവശ്യങ്ങളും കരാറുകളും ഭീമമായ തുകയും ഒക്കെ വാടകക്കാരന്‍റെ മേൽ ചുമത്തുന്ന, ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ ഭൂവുടമകളെക്കുറിച്ചുള്ള കഥകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഒരു യുവാവിന്, ‘വെജിറ്റേറിയൻ കുടുംബങ്ങൾക്ക് മാത്രം ഫ്ലാറ്റ്’ എന്ന നിബന്ധന വച്ച ഭൂവുടമയിൽ നിന്നുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെന്നൈ സ്വദേശിയായ പ്രശാന്ത് രംഗസ്വാമിയാണ് വാടക ഫ്ലാറ്റ് അന്വേഷിച്ചു നടക്കുന്നതിനിടെ ഉണ്ടായ വിചിത്രമായ അനുഭവം സ്ക്രീൻ ഷോട്ട് അടക്കം പങ്കുവച്ചത്.
“ക്ഷമിക്കണം സർ. സസ്യാഹാരികളായ കുടുംബങ്ങളെ മാത്രമേ നോക്കുന്നുള്ളൂ” എന്നാണ് സന്ദേശത്തിൽ പറയുന്നത്. ‘ചെന്നൈയിൽ വാടകയ്ക്ക് ഫ്ലാറ്റുകൾ നോക്കുന്നവർക്ക് മാംസാഹാരം ഇഞ്ചൂറിയസ് ടു ഹെൽത്ത്’ എന്ന രസകരമായ അടിക്കുറിപ്പോടു കൂടിയാണ് പ്രശാന്ത് സ്ക്രീൻ ഷോട്ട് എക്‌സിൽ പങ്കുവച്ചത്.
Eating non veg is injurious to finding flats for rent in Chennai . pic.twitter.com/MyWWYuJ0vB
— Prashanth Rangaswamy (@itisprashanth) June 26, 2025
ഈ പോസ്റ്റ് ഓൺലൈനിൽ വമ്പൻ ചർച്ചയ്ക്ക് തന്നെ തുടക്കമിട്ടു. ഭക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിൽ നിരവധി പേരാണ് തങ്ങളുടെ വിമർശനങ്ങൾ കമന്റ് ആയി കുറിച്ചത്. ജാതിയുടെയും മതത്തിന്റെയും പേരിൽ വാടകക്കാരെ നിരസിക്കുന്നവരുമുണ്ട് എന്ന് ഒരാൾ കുറിച്ചു. ഞാൻ ഒരു സസ്യാഹാരിയാണ്. പക്ഷെ ഇത്തരം നിയന്ത്രണങ്ങൾ യുക്തിരഹിതമാണെന്ന് മറ്റൊരാൾ എഴുതി. എന്നാൽ, നിരവധി ഉപയോക്താക്കൾ വീട്ടുടമസ്ഥന്റെ ഭാഗത്തെ ന്യായീകരിച്ചും രംഗത്തെത്തി. അവരുടെ വസ്തുവിൽ ആരാണ് താമസിക്കുന്നതെന്ന് തീരുമാനിക്കാനുള്ള അവകാശം വീട്ടുടമസ്ഥർക്കാണെന്നാണ് ഇത്തരക്കാരുടെ വാദം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here