‘ഫ്ലാറ്റിന്റെ അവകാശം ഗുണ്ടായിസം ഉപയോഗിച്ച് കൈക്കലാക്കി’; ഷാനി മോൾ ഉസ്മാൻ കർണാടകയിൽ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്ന് പരാതി

കോണ്‍ഗ്രസ് വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ കർണാടകയിൽ ഫ്ളാറ്റ് തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ഒരു കൂട്ടം പ്രവാസികള്‍. മകളുടെ പേരിൽ ഫ്ലാറ്റ്
വാങ്ങിയ ശേഷം മറ്റു താമസക്കാരുടെ അപ്പാർട്ടുമെൻ്റുകൾ കൂടി കൈയ്യേറിയെന്നാണ് ആരോപണം. ഷാനിമോൾ ഉസ്മാൻ ഉൾപ്പെടുന്ന ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസികൾ വാർത്താ സമ്മേളനം നടത്തിയതിലാണ് ആരോപണം ഉന്നയിച്ചത്. 20 മുറികൾ എടുത്ത ശേഷം മറ്റ് ഫ്ലാറ്റുകൾ കൈയ്യേറിയെന്നും അവകാശികളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നുവെന്നും അവർ ആരോപിച്ചു.

കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയെടുത്തില്ല. കെസി വേണുഗോപാലിനും വിഡി സതീശനും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല ഫ്ലാറ്റിന്റെ അവകാശം ഗുണ്ടായിസം ഉപയോഗിച്ച് ഷാനിമോൾ കൈക്കലാക്കി. പ്രവാസികളെ ഫ്ലാറ്റിൽ നിന്ന് ഇറക്കിവിട്ടിരുന്നു. കർണാടകയിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ച് പൊലീസിന് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ക്രൗൺ പ്ലാസ എന്ന ഫ്ലാറ്റാണ് കൈവശപ്പെടുത്തിയതെന്നും അനധികൃതമായി രേഖകൾ ചമച്ച് വസ്തു വകകൾ കൈക്കലാക്കിയെന്നും അവർ പറഞ്ഞു.

ALSO READ: ‘കേരളത്തിൽ മാധ്യമ വേട്ടയാടലിന് വിധേയനായ ഒരാളാണ് ഞാൻ; എന്തൊക്കെയാണ് പ്രചരിപ്പിച്ചത്, ചാനലിന്റെ മൈക്ക് എന്തും ചെയ്യാനുള്ള ലൈസൻസല്ല’: സ്‌പീക്കർ എ എൻ ഷംസീർ

സർക്കാർ കൂടെയുണ്ടെന്നും പിന്നെ എന്ത് കോടതി എന്ന് ഷാനിമോൾ പറഞ്ഞുവെന്നും അവർ പറഞ്ഞു. ഷാനി മോൾക്ക് കർണാടക കോൺഗ്രസ് സർക്കാരിന്റെ പൂർണ്ണപിന്തുണയുണ്ട്. നീതി ലഭിച്ചില്ലെങ്കിൽ ഷാനി മോളുടെ വസതിയിലേക്ക്
മാർച്ച് നടത്തുമെന്ന് അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News